ADVERTISEMENT

റിയാദ് ∙ കാലാവസ്ഥാപരമായി സൗദിയിൽ വേനൽക്കാലം അവസാനിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനി സ്ഥിരീകരിച്ചു. അതേസമയം മാസത്തിന്റെ പകുതി വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ പകുതിക്ക് ശേഷം താപനിലയിൽ ഏറ്റക്കുറച്ചിലുകളും അന്തരീക്ഷ മർദ്ദത്തിൽ മാറ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാധാരണയായി താപനിലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും ഏറ്റക്കുറച്ചിലുകളും, ശക്തമായ കാറ്റ്, മഴ പെയ്യാനുള്ള സാധ്യതയും കാണുന്നുവെന്നും കാലാവസ്ഥ നിരീക്ഷകൻ കൂട്ടിച്ചേർത്തു.

English Summary:

Temperatures will remain high in Saudi Arabia till mid-September.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com