യുഎഇയിൽ പതിനഞ്ച് എടിഎമ്മുകൾ കൂടി
Mail This Article
×
അബുദാബി ∙ യുഎഇയിൽ പതിനഞ്ച് എടിഎമ്മുകൾ കൂടി സ്ഥാപിച്ചതായി യുഎഇയിലെ സെൻട്രൽ ബാങ്കിന്റെ (സിബിയുഎഇ) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുൾ. 2024 ആദ്യപാദത്തിന്റെ അവസാനത്തോടെ ആകെ എടിഎമ്മുകളുടെ എണ്ണം 4,669 ആയി. ഈ വർധനവ് രാജ്യത്തെ സാമ്പത്തിക മേഖലകളിലെ ദ്രുതഗതിയിലുള്ള സാങ്കേതികവും ഘടനാപരവുമായ വികസനങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ഈ വർഷം ആദ്യപാദത്തിന്റെ അവസാനത്തിൽ പ്രാദേശികമായി സംയോജിപ്പിച്ച ബാങ്കുകളുടെ എണ്ണം (നിക്ഷേപ ബാങ്കുകൾ ഒഴികെ) വർധിച്ച് 23 ആയി. പ്രാദേശികമായി സംയോജിപ്പിച്ച ബാങ്കുകളുടെ ശാഖകൾ അഞ്ചായി കുറഞ്ഞു. ബാങ്കുകളുടെ ഇലക്ട്രോണിക് ബാങ്കിങ് സേവന യൂണിറ്റുകളുടെ എണ്ണം 46 യൂണിറ്റുകളിൽ തുടർന്നു. ഈ കാലയളവിൽ 21 ക്യാഷ് ഓഫിസുകളുടെ എണ്ണവും അതേനിലയിൽ തുടർന്നു.
English Summary:
Fifteen more ATMs have been installed in the UAE, according to the latest statistics from the Central Bank of the UAE.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.