ADVERTISEMENT

അബുദാബി ∙ ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ അബുദാബിയിലെ ഹോട്ടലുകൾ 2.411 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തതായി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ അബുദാബി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കി.

അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ ഹോട്ടലുകളിൽ താമസിക്കുന്ന അതിഥികളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ജനുവരിയിൽ ഏറ്റവും കൂടിയത് 4,98,700 ആയിരുന്നു, ഏപ്രിലിൽ ഏറ്റവും കുറവ് 5,00,800. ഫെബ്രുവരിയിൽ 5,07,400, മാർച്ചിൽ 4,33,700, മേയിൽ 4,71,800 എന്നിങ്ങനെ. 

ഇതേ കാലയളവിൽ, ഹോട്ടലുകളുടെ വരുമാനം 3 ബില്യൺ 18 ദശലക്ഷം ദിർഹത്തിലെത്തി. ഹോട്ടൽ അതിഥികളിൽ ഭൂരിഭാഗവും അബുദാബി നഗരത്തിലാണ്, 2.179 ദശലക്ഷം അതിഥികൾ. അൽ ഐൻ 1,69,000 അതിഥികളെ ആകർഷിച്ചു. അൽ ദഫ്ര മേഖല 64,000 അതിഥികളെ സ്വാഗതം ചെയ്തു. മേയ് അവസാനത്തെ കണക്കനുസരിച്ച് അബുദാബിയിൽ 169 ഹോട്ടൽ സ്ഥാപനങ്ങളും 34,799 മുറികളുമുണ്ട്. ഇതിൽ 28,600 മുറികളുള്ള 126 ഹോട്ടലുകളും 5,476 മുറികളുള്ള 43 ഹോട്ടൽ അപാർട്ടുമെന്റുകളും ഉൾപ്പെടുന്നു.

English Summary:

Abu Dhabi Hotels Welcome 2.4 Million Guests in Five Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com