ADVERTISEMENT

ദോഹ ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി, ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി റിയാദാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ദോഹയിലെ സി റിങ് റോഡിലെ റിയാദാ മെഡിക്കൽ സെന്ററിൽ വച്ച് നടത്തിയ ക്യാംപിൽ 250 ഓളം പേർ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തി. രക്തപരിശോധനകൾ, ഡോക്ടർ കൺസൽട്ടേഷൻ, നേത്ര പരിശോധന, ദന്ത പരിശോധന തുടങ്ങിയവയും ക്യാംപിന്റെ ഭാഗമായി ലഭ്യമാക്കിയിരുന്നു.

incas-qatar-ernakulam-district-committee-organized-a-free-medical-camp3

ഐസിസി പ്രസിഡന്റ് ഏ.പി മണികണ്ഠൻ ക്യാംപ് ഉദ്ഘാടനം ചെയ്‌തു. ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീർ പുന്നൂരാൻ അദ്ധ്യക്ഷനായിരുന്നു. ഐസിബിഎഫ് പ്രസിഡന്റ്‌ ഷാനവാസ് ബാവ, ഐഎസ്‌സി ജനറൽ സെക്രട്ടറി നിഹാദ് അലി, റിയാദാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ഇൻകാസ് ആക്ടിംഗ് പ്രസിഡന്റ് സി. താജുദ്ദീൻ, ഐസിബിഎഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ, ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, വൈസ് പ്രസിഡന്റ് വിഎസ്. അബ്ദുൾ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

incas-qatar-ernakulam-district-committee-organized-a-free-medical-camp1
incas-qatar-ernakulam-district-committee-organized-a-free-medical-camp4

ജില്ലാ ജനറൽ സെക്രട്ടറി പി.ആർ ദിജേഷ് സ്വാഗതവും ട്രഷറർ എം.പി. മാത്യു നന്ദിയും പറഞ്ഞു. ഐസിസി ഉപദേശക സമിതി അംഗവും ഇൻകാസ് ഉപദേശക സമിതി ചെയർമാനുമായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, കെ.കെ. ഉസ്മാൻ, സിദ്ധിഖ് പുറായിൽ, മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ ഭാരവാഹികളും, യൂത്ത് വിങ്, ലേഡീസ് വിങ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

English Summary:

Incas Qatar Ernakulam District Committee Organized a Free Medical Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com