കൊലപാതകം, ലഹരി കടത്ത്; സൗദിയിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി
Mail This Article
×
റിയാദ് ∙ സൗദിയിൽ കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ട് സ്വദേശി പൗരന്മാരുടെയും ലഹരി മരുന്ന് കടത്തിയ ഒരു വിദേശിയുടെയും വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നോർത്തേൺ ബോഡറിൽ സൗദി പൗരനെ നിറയൊഴിച്ച കേസിലാണ് പ്രതിയായ സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കിയത്. മക്ക പ്രവിശ്യയിൽ ഒരു സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു മറ്റൊരു സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്. മദീന പ്രവിശ്യയിൽ സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ നൈജീരിയൻ പൗരനെയും വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
English Summary:
Saudi Arabia Executes 2 People Accused for Murder and Drug Smuggling
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.