ADVERTISEMENT

ദുബായ് ∙ വാഹനാപകടത്തിൽ മരിച്ചയാളുടെ അവകാശികൾക്ക് ഏഷ്യൻ ഡ്രൈവർ 2 ലക്ഷം ദിർഹം നൽകണമെന്ന് കോടതി വിധിച്ചു. ദുബായ് മിസ്‌ഡിമെനർ കോടതിയാണ് ശിക്ഷ വിധിച്ചത്. 5,000 ദിർഹം പിഴ ചുമത്തുകയും മരിച്ചയാളുടെ അവകാശികൾക്ക് 2 ലക്ഷം ദിർഹം നിയമപരമായ ദയാധനം നൽകാന്‍ വിധിക്കുകയുമായിരുന്നു.

2023 ജനുവരിയിൽ ദുബായ് ഖിസൈസിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് എത്തിയ പൊലീസുകാരൻ ബൈക്ക് യാത്രക്കാരൻ ഗുരുതര പരുക്കുകളോടെ റോഡിൽ കിടക്കുന്നതായി കണ്ടെത്തി. അദ്ദേഹത്തെ ഉടൻ ആംബുലൻസിൽ ഖിസൈസ് ഏരിയയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. 

English Summary:

Court ordered to pay 2 lakh dirhams to the legal heirs of the deceased in accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com