സൗദി ദേശീയ ദിനം: പ്രതിപാദന അടയാളം പ്രഖ്യാപിച്ചു
Mail This Article
റിയാദ് ∙ സൗദി അറേബ്യയുടെ 94 -ാമത് ദേശീയ ദിനത്തിന്‍റെ പ്രതിപാദന അടയാളം പ്രഖ്യാപിച്ചു. "ഞങ്ങൾ സ്വപ്നം കാണുകയും നേടുകയും ചെയ്യുന്നു" എന്നുള്ള മുദ്രാവാക്യത്തിനു കീഴിൽ എല്ലാ വർഷം സെപ്റ്റംബർ 23നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് അടയാളം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം മുതൽ വിപുലീകരിച്ച ദേശീയദിന പ്രതിപാദന അടയാളം സൗദി വിഷൻ 2030ന്‍റെ ഭാഗമായ മെഗാ പ്രോജക്റ്റുകൾ എടുത്തുകാണിക്കുന്നു, ഇതിൽ രാജ്യത്തിന്‍റെ സ്ഥാനത്തെയും എല്ലാ മേഖലകളിലെയും കുതിച്ചുയരുന്ന വൈവിധ്യമാർന്ന അഭിമാനപദ്ധതികളുടെ പങ്കിനെയും പ്രതിനിധീകരിക്കുന്നു.
ദിരിയ പദ്ധതി, സിൻദല, അൽ ഉല, ദ് ലൈൻ പദ്ധതി, സൗദ പീക്സ്, സ്പോർട്സ ബോളാവാർഡ്, കിങ് സൽമാൻ പാർക്ക്, അൽ ഷുഐബാ സോളാർ പ്ലാന്‍റ്, സീർ ഇലക്ട്രിക് വാഹനപദ്ധതി, കിങ്ഡം ബഹിരാകാശ പദ്ധതി, ന്യൂ മുറബ്ബ എന്നിങ്ങനെയുള്ള രാജ്യത്തിനു പേരും പെരുമയും ഉയർത്തുന്ന സുപ്രധാന 11 പദ്ധതികളെ അടയാളത്തിൽ പ്രതിപാദിച്ചിരിക്കുന്നു. 94-ാമത് ദേശീയ ദിനത്തിന് രാജ്യവ്യാപകമായി അംഗീകൃത അടയാളം ഒരുപോലെ ഉപയോഗിക്കാനും എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോടും ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റി ആഹ്വാനം ചെയ്തു.
http://nd.gea.gov.sa/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഐഡന്‍റിറ്റി ഗൈഡ് ഡൗൺലോഡ് ചെയ്യാം. ലോഗോയ്‌ക്കായുള്ള നിർദേശങ്ങളും വിവിധ ആപ്ലിക്കേഷനുകളിൽ ഇത് എങ്ങനെ ഉപയോഗിക്കാമെന്നുമുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാകും ദേശീയ ദിനവുമായി ബന്ധപ്പെട്ട എല്ലാത്തിനും പുറമേ, ഈ വിലയേറിയ അവസരം ആഘോഷിക്കാൻ കഴിയുന്ന മേളകൾ, വാർത്തകൾ, ഫൊട്ടോകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളും ലഭിക്കും.