സൗദി ഗെയിംസ് 2024: ദീപശിഖ ദിരിയയിൽ തെളിയിച്ചു
Mail This Article
റിയാദ് ∙ സൗദി ഗെയിംസ് 2024 ദീപശിഖ സൗദി അറേബ്യയുടെ ചരിത്ര തലസ്ഥാനമായ ദിരിയയിൽ തെളിയിച്ചു. ഒക്‌ടോബർ 3 മുതൽ 17 വരെ റിയാദിലാണ് കായികമേള.
രാജ്യത്തിന്റെ സാംസ്കാരിക, ചരിത്ര, ടൂറിസ്റ്റ് അടയാളങ്ങൾ ഉയർത്തിക്കാട്ടുന്ന ഐക്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ ദീപശിഖ സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും സഞ്ചരിക്കും. സൗദി ദേശീയദിനത്തോട നുബന്ധിച്ച് സെപ്റ്റംബർ 23ന് യാത്ര സമാപിക്കും. ദിരിയ ഗവർണർ ഫഹദ് ബിൻ സാദ് ബിൻ അബ്ദുല്ല ചടങ്ങിന് നേതൃത്വം നൽകി.
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. മുൻ ഫുട്ബോൾ ക്യാപ്റ്റൻ അഹമ്മദ് ഈദ്, തായ്‌ക്വാൻഡോ അത്‌ലറ്റ് ദുനിയ അബുതാലെബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2022-ൽ സ്ഥാപിതമായ സൗദി ഗെയിംസ് കൂടുതൽ സജീവവും ആരോഗ്യകരവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുകയാണ്.