ADVERTISEMENT

സലാല∙ ഭക്ഷണപ്രിയരെ ആകര്‍ഷിച്ച് ഒമാനി ഭക്ഷണ വൈവിധ്യങ്ങളുമായി ഒമാനി ക്യുളിനറി ആര്‍ട്‌സ് ഫെസ്റ്റിവല്‍. ഖരീഫ് ഫെസ്റ്റിവലിന്‍റെ ഭാഗമായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന് കീഴില്‍ സലാല ഹാഫ ബീച്ചില്‍ അരങ്ങേറുന്ന ഭക്ഷോത്സവത്തിന്‍റെ ആദ്യ ദിനങ്ങളില്‍ നൂറ് കണക്കിന് പേര്‍ നഗരിയിലെത്തി. ഒമാന്‍റെ ഭക്ഷണ വൈവിധ്യങ്ങളെയും പാചക രീതികളെയും പ്രചരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഈ മാസം 26 വരെ തുടരും.

ഭക്ഷ്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഫെസ്റ്റിവല്‍ വേദിയാകും. ഒമാനി ഭക്ഷ്യ വിഭവങ്ങളുടെ നിര്‍മാണ രീതികള്‍ നേരില്‍ കാണുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാചക കോര്‍ണര്‍ (ലിറ്റില്‍ ഷെഫ് കോര്‍ണര്‍), പ്രമുഖ ഒമാനി ഷെഫുമാരുടെ ലൈവ് പാചകം, പ്രാദേശിക കര്‍ഷകരുടെയും ഭക്ഷ്യ നിര്‍മാതാക്കളുടെയും ഉത്പന്നങ്ങളുടെ കൗണ്ടറുകള്‍, റസ്‌റ്റോറന്റുകള്‍, ഗിഫ്റ്റ്‌ സുവനീര്‍ കടകള്‍ എന്നിവയും ഫെസ്റ്റിവല്‍ നഗരിയില്‍ കാണാം.

English Summary:

Omani Culinary Arts Festival Featuring a Variety of Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com