ADVERTISEMENT

മദീന ∙ ബോട്ട് കേടായി കടലില്‍ കുടുങ്ങിയ രണ്ടു ബംഗ്ലാദേശുകാരെ മദീന പ്രവിശ്യയിലെ യാമ്പു സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷിച്ചു. ഇരുവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ സൈന്യം നല്‍കി. ബോട്ട് കേടായി കടലില്‍ കുടുങ്ങിയ ഏഴു സൗദി പൗരന്മാരെ നാലു ദിവസം മുമ്പ് യാമ്പു സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷിച്ചിരുന്നു. 

കടലിലേക്ക് പോകുന്നവര്‍ സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിക്കണമെന്നും കാലാവസ്ഥാ ജാഗ്രത പാലിക്കണമെന്നും കടലില്‍ ഇറങ്ങുന്നതിനു മുമ്പായി ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും സഹായം തേടണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു.

English Summary:

The search and rescue teams of the Border Guards in the Yanbu sector of the Madinah Region have rescued two Bangladeshi nationals following the sinking of their boat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com