ADVERTISEMENT

റിയാദ് ∙ 2024 ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ് ഉണ്ടായതായി നാഷനൽ സെന്റർ ഫോർ വെളിപ്പെടുത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.9% വർധനയാണുണ്ടായത്. 

സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയിൽ 2024 ന്റെ ആദ്യ പകുതിയിൽ കയറ്റുമതി മൂല്യത്തിൽ ഗണ്യമായ വർധനവും വളർച്ചയും ഉണ്ടായി. ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ ജർമനിയും 91.5% വർധന രേഖപ്പെടുത്തി. ദക്ഷിണ കൊറിയ 72%, ഇന്തോനേഷ്യ 50.1%, സ്വീഡൻ 43.7% എന്നിങ്ങനെയാണ്. മലേഷ്യയിലേക്കുള്ള ഈന്തപ്പഴം കയറ്റുമതിയുടെ മൂല്യത്തിൽ 32.6%, യുകെ 29.7%, മൊറോക്കോയിലേക്കുള്ള കയറ്റുമതി മൂല്യം 25.3%, യുണൈറ്റഡ് സ്റ്റേറ്റ്സ് 21.1% എന്നിങ്ങനെ വർധിച്ചു.

ചിത്രം: എസ്‍പിഎ.
ചിത്രം: എസ്‍പിഎ.

ദേശീയ കേന്ദ്രത്തിന്റെ ഫലപ്രദമായ പങ്കും സൗദിയിലെ ഈന്തപ്പഴങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങളും  രാജ്യ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയുടെ ഫലമാണ് സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയിലെ വർധനവ്. ഇത് ആഗോളതലത്തിൽ സൗദി ഈന്തപ്പഴങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയും ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ രാജ്യത്തെ എത്തിക്കുകയും ചെയ്തു.

English Summary:

Saudi Arabia's Date Exports Grow by 9.9% in First Half of 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com