ADVERTISEMENT

ദുബായ് ∙ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി ഉപയോഗിക്കേണ്ടവർക്ക് ദുബായിലെ 86 ആമർ സെന്ററുകളെ സമീപിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു. 

നിയമലംഘകർക്ക് വീസ 'സ്റ്റേറ്റസ്' മാറ്റാൻ അൽ അവീറിലെ ജിഡിആർഎഫ്എ കേന്ദ്രത്തെയും സമീപിക്കാം. അപേക്ഷകർക്കായി വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 30 വരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും ആമർ സെന്ററുകൾ കൈകാര്യം ചെയ്യും. ബയോമെട്രിക് വിരലടയാളം ഉള്ളവർക്ക് (എമിറേറ്റ്സ് ഐഡി ഉള്ളവർക്ക്) എക്സിറ്റ് പെർമിറ്റ് നൽകും. പൊതുമാപ്പ് വഴി നാടുവിടുന്നവരുടെ പാസ്പോർട്ടിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തില്ല.

പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രം വിവരങ്ങൾ തേടണമെന്ന് സർക്കാർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന 800 5111 എന്ന നമ്പറിലോ ജിഡിആർഎഫ്എ കോൾ സെന്ററിലോ ബന്ധപ്പെടാം.

English Summary:

UAE General Amnesty: Approach Amer centers located across Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com