പാഴ്സലിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടികൂടി
Mail This Article
×
ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു. ഹമദ് തുറമുഖത്ത് ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്.
ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്സലിൽ നിന്നും 17 കിലോയോളം വരുന്ന കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ കസ്റ്റംസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഹമദ് തുറമുഖത്തും തെക്കൻ തുറമുഖത്തുമായി നടന്ന വിശദ പരിശോധനയിലാണ് പാഴ്സലിന്റെ മരപ്പെട്ടി തുളച്ച് ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെത്തിയത്. എവിടെനിന്നാണ് രാജ്യത്തേക്കു കഞ്ചാവ് ശേഖരം എത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
English Summary:
17 Kilos of Marijuana Seized by Qatar Customs at Hamad Port
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.