ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്ത് ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) ജീവനക്കാര്‍ക്ക് 'സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്' സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണിത്. മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച്, ആദ്യം ഹ്രസ്വ കാലയളവില്‍ ഇത് നടപ്പിലാക്കും. 

കുവൈത്ത് മെബൈല്‍ ഐഡി വഴി റജിസ്റ്റര്‍ ചെയ്ത് യൂസര്‍ നെയിം, പാസ്‌വേഡ് നേടിയ ശേഷം 'ആപ് സ്റ്റോറില്‍' നിന്നോ 'ഗൂഗിളില്‍' നിന്നോ ടൈം365 ('Time365') പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യ്താണ് ഉപയോഗിക്കേണ്ടത്. നിലവില്‍, രണ്ട് നേരം വച്ച് പഞ്ചിങ് ഉണ്ടായിരുന്നത് കഴിഞ്ഞയാഴ്ച മുതല്‍ അത് മൂന്ന് നേരമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരീക്ഷണം നടപ്പാക്കാനെരുങ്ങുന്നത്.

English Summary:

Health Ministry to Launch Innovative ‘Smart Fingerprint’ Attendance System via Smartphones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com