ADVERTISEMENT

അബുദാബി ∙ പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ യുഎഇ സൗകര്യമൊരുക്കുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ഇതുസംബന്ധിച്ച് വിവിധ വിമാന കമ്പനികളുമായി ചർച്ച നടത്തി. 

വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകണമെന്നാണ് ഇത്തിഹാദ്, എമിറേറ്റ്‌സ്, എയർഅറേബ്യ, ഫ്ലൈ ദുബായ്, വിസ് എയർ അബുദാബി എന്നീ യുഎഇ എയർലൈനുകളോട് ആവശ്യപ്പെട്ടത്. ആശാവഹമായ പ്രതികരണമാണ് വിമാന കമ്പനികളിൽനിന്ന് ലഭിച്ചതെന്ന് (ജിഡിആർഎഫ്എ) ദുബായ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. 

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഏതുതരം വീസക്കാർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് പൊതുമാപ്പ് ലഭിച്ചാലും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. നിയമലംഘന താമസ കാലയളവിൽ ജോലിയില്ലാതെ അലഞ്ഞു തിരിഞ്ഞവരുടെ പക്കൽ വിമാനക്കൂലിക്കു പണമുണ്ടാകാറില്ല. 

ഉദാരമതികളുടെ സഹായത്തോടെയും അതതു രാജ്യങ്ങളിലെ എംബസി മുഖേനയും സൗജന്യ ടിക്കറ്റിനെയാണ് പലരും ആശ്രയിക്കാറുള്ളത്. ഈ പശ്ചാത്തലത്തിൽ നിരക്കിളവ് വലിയ അനുഗ്രഹമായിരിക്കുമെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. സ്വദേശി എയർലൈനുകളുടെ പാത പിന്തുടർന്ന് ഇന്ത്യൻ വിമാന കമ്പനികളും നിരക്കു കുറച്ചാൽ ഒട്ടേറെ പേർക്കു പ്രയാസമില്ലാതെ നാട്ടിലെത്താനാകും.

English Summary:

UAE is facilitating amnesty applicants to return home at low cost - Flight Ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com