ADVERTISEMENT

അബുദാബി ∙ അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ നാളെ (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ രണ്ട് വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ അഞ്ച് മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ ദുബായിലേയ്ക്കുള്ള വലത് പാതയാണ് അടയ്ക്കുക. യുഎഇ തലസ്ഥാനത്തെ മറ്റൊരു പ്രധാന റോഡായ ഹസ്സ ബിൻ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് ശനിയാഴ്ച പുലർച്ചെ 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെ ഭാഗികമായി അടയ്ക്കും. 

English Summary:

UAE: Partial closures announced for two Abu Dhabi roads.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com