ADVERTISEMENT

അബുദാബി/ കെയ്റോ ∙ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഡയറക്ടർ ജനറൽ അലി റാഷിദ് അൽ നെയാദിയുടെ നേതൃത്വത്തിൽ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള അറബ് മന്ത്രിമാരുടെ രണ്ടാമത്തെ യോഗത്തിൽ യുഎഇ പങ്കെടുത്തു. അറബ് സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികളെയും ദുരന്തങ്ങളെയും അഭിമുഖീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള ഒരു വേദിയെന്ന നിലയിൽ യോഗത്തിന്റെ പ്രാധാന്യം സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ള യുഎഇ പ്രതിനിധികൾ വ്യക്തമാക്കി.

ഡിസാസ്റ്റർ റിസ്ക് റിഡക്‌ഷൻ അറബ് കോഓർഡിനേഷൻ മെക്കാനിസത്തിന്റെ വികസനത്തിനും ദുരന്ത–അപകടസാധ്യത കുറയ്ക്കുന്നതിനുള്ള അറബ് സ്ട്രാറ്റജിയുടെ അർപ്പണബോധത്തിനും യുഎഇയുടെ സംഭാവനകളെ അൽ നെയാദി പ്രശംസിച്ചു.

English Summary:

UAE takes part in Arab Ministers' Meeting on Disaster Risk Reduction - Disaster Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com