സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Mail This Article
×
മനാമ ∙ ബാക്ക് ടു സ്കൂളിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ആഭിമുഖ്യത്തിൽ പൊതു, സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വേഗപരിധി, കൃത്യമായ പാതയിൽമാത്രം സഞ്ചരിക്കുക, ഓരോ തരം വാഹനങ്ങൾക്കുമുള്ള യാത്രക്കാരുടെ എണ്ണം തുടങ്ങി ഡ്രൈവർമാർ പാലിക്കേണ്ട ഗതാഗത നിയമങ്ങളെപ്പറ്റി ഉദ്യോഗസ്‌ഥർ ക്ലാസ് എടുത്തു .
വിദ്യാർഥികളെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന്റെ പ്രാധാന്യം ഗതാഗത മന്ത്രാലയ ഉദ്യോഗസ്‌ഥർ വ്യക്തമാക്കി. സ്‌കൂൾ ഗേറ്റുകളിൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ഡ്രൈവർമാർ തെറ്റായ പാർക്കിങ് ഒഴിവാക്കുകയും സ്‌കൂൾ ഗാർഡുകളോടൊപ്പം ട്രാഫിക്, കമ്മ്യൂണിറ്റി പൊലീസുമായി സഹകരിക്കുകയും വേണമെന്നും ഡ്രൈവർമാരോട് ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടു.
English Summary:
Driving Change: New Traffic Campaign Targets Students and Bus Driver Safety
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.