ADVERTISEMENT

മസ്‌കത്ത് ∙ അറബിക്കടലില്‍ രൂപം കൊണ്ട 'അസ്‌ന' കൊടുങ്കാറ്റ് അതിതീവ്രമാകാനുള്ള സാധ്യത കുറവാണെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. സൂര്‍ വിലായത്തിലെ റാസ് അല്‍ ഹദ്ദ് തീരത്ത് നിന്നും 410 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളത്. ഏറ്റവും അടുത്തമുള്ള മഴ മേഘങ്ങളുടെ ദൂരം 210 കിലോമീറ്ററാണ്. 

കാറ്റിന്റെ വേഗത 35 മുതല്‍ 45 നോട്ട് വരെയാണ്. ഒമാന്റെ ഭാഗത്തേക്ക് ദിശമാറിയിട്ടുള്ള ന്യൂനമര്‍ദം ചൊവ്വാഴ്ച പുലര്‍ച്ചയോടെ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മസ്‌കത്ത്, തെക്ക്‌വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. 30 മില്ലീമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നും 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും വാദികള്‍ നിറഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

English Summary:

Tropical Cyclone Asna Set to Avoid Oman coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com