ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ ഒരു നികുതി കൂടി ഏർപ്പെടുത്തി. 2024-ലെ ഡിക്രി നിയമം 11-ൽ വിവരിച്ചിരിക്കുന്നത് പ്രകാരമാണ് ആഭ്യന്തര 'മിനിമം ടോപ്പ്-അപ്പ് ടാക്സ്' (ഡിഎംടിടി)എന്ന നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ നികുതി 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായമെന്ന് നാഷണൽ ബ്യൂറോ ഫോർ റവന്യൂ (NBR)വ്യക്തമാക്കുന്നു.

ഈ ഡിക്രി നിയമം രാജ്യത്തിൽ പ്രവർത്തിക്കുന്ന വലിയ എംഎൻഇകൾക്ക് മാത്രമായിരിക്കും. ആഗോള വരുമാനം 750 മില്യൺ യൂറോ ഉള്ള കമ്പനികൾക്കാണ് ഈ നിയമം ബാധകമാവുക. ഇതിൽ ഉൾപ്പെട്ട കമ്പനികൾ സമയപരിധിക്ക് മുമ്പ് നാഷണൽ ബ്യൂറോ ഫോർ റവന്യൂവിൽ (NBR) രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക്, NBR കോൾ സെൻ്ററിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ mne@nbr.gov.bh എന്ന ഇമെയിൽ വഴി വഴി ആശയവിനിമയം നടത്താവുന്നതാണ്.

English Summary:

Bahrain to Introduce New Tax on Multinational Corporations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com