ADVERTISEMENT

റിയാദ് ∙ കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം അബ്ദുല്ല പരുത്തിക്കുത്തിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത് വര്‍ഷമായി റിയാദിൽ വസ്ത്ര വിതരണ രംഗത്തു ജോലി ചെയ്തുവന്നിരുന്ന അബ്ദുല്ല മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്.

യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി  അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ വദൂദ് കെ സ്വാഗതം പറഞ്ഞു. മലാസ് ഏരിയ പ്രസിഡന്റ്‌ മുകുന്ദൻ, ഏരിയ ആക്ടിങ് സെക്രട്ടറി ഷമീം മേലതില്‍, ഏരിയ ട്രഷറർ സിംനേഷ് വയനൻ, ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ പി എൻ എം റഫീഖ്, യൂണിറ്റ് ട്രഷറർ റിജോ അറക്കൽ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ  ഉപഹാരം  കൈമാറി. 

English Summary:

Keli Gave a Farewell to Abdullah Paruthikuth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com