ADVERTISEMENT

ദുബായ്∙ ദുബായില്‍ ജോലി തേടിയും നഗരം കാണാനുമെല്ലാമായി നിരവധി ആളുകളാണ് ദിവസേന എത്താറുളളത്. ജോലി തേടിയെത്തുന്നവർ പലപ്പോഴും താമസ സൗകര്യത്തിനായി ഇവിടെയുളള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കാറാണ് പതിവ്. വാടക ഇനത്തില്‍ വരുന്ന ഭീമമായ തുക ഒഴിവാക്കാന്‍ വില്ലകളിലും അപാർട്മെന്‍റുകളിലും ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കാറുമുണ്ട്.

നിരവധി  തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ജീവനക്കാർക്ക് താമസിക്കാനായി ലേബർ ക്യാംപുകള്‍ ഒരുക്കാറുണ്ട്. തൊഴിലാളികള്‍ക്കും കുടുംബമായി താമസിക്കുന്നവർക്കുമുള്‍പ്പടെ  ഇക്കാര്യത്തില്‍ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ദുബായിലെ വില്ലകളിലും അപാർട്മെന്‍റുകളിലും ഒരാള്‍ക്ക് 5 ചതുരശ്രമീറ്റർ എന്ന കണക്കില്‍ ഇടമൊരുക്കണം.

Image Credit: JandaliPhoto/iStock.com
Image Credit: JandaliPhoto/iStock.com

ഈ സ്ഥലപരിമിതിയ്ക്കുളളില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ അത് ഓവർ ക്രൗഡഡ് അതായത് ജനബാഹുല്യമായി കണക്കാക്കുമെന്നാണ് ദുബായ് ലാന്‍ഡ് ഡിപാർട്മെന്‍റ് അറിയിക്കുന്നത്. ദുബായ് മുനിസിപ്പിലാറ്റിയുടെ കണക്ക് പ്രകാരം താമസത്തിനോ മുറി പങ്കുവയ്ക്കുന്നതിനോ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 5 ചതുരശ്രമീറ്റർ  സ്ഥലം ഉണ്ടായിരിക്കണം.

ബുർജ് ഖലീഫയും റോഡുകളും മേൽപ്പാലങ്ങളും ചേർന്നു ദുബായ് നഗരത്തിന്റെ രാത്രികാല കാഴ്ച. ചിത്രങ്ങൾ : സുരേഷ് കുമാർ, കരാമ
ബുർജ് ഖലീഫയും റോഡുകളും മേൽപ്പാലങ്ങളും ചേർന്നു ദുബായ് നഗരത്തിന്റെ രാത്രികാല കാഴ്ച. ചിത്രങ്ങൾ : സുരേഷ് കുമാർ, കരാമ

ചില താമസ മേഖലകള്‍ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ മാത്രമായി നല്‍കിയ സ്ഥലങ്ങളാണ്.ഇവിടെ ബാച്ചിലേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒറ്റയ്ക്ക് താമസിക്കുന്നവരെ അനുവദിക്കുകയില്ല. ഒരു കുടുംബത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയ ഇടങ്ങളില്‍ കൂടുതല്‍ പേരെ താമസിപ്പിച്ചാലും പിഴ ഉള്‍പ്പടെയുളള നടപടികളുണ്ടാകും. അധികൃതരുടെ കൃത്യമായ പരിശോധനകള്‍ മിക്ക താമസ ഇടങ്ങളിലും നടക്കാറുമുണ്ട്. മുറി പങ്കുവയ്ക്കുന്നതിനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ഉണ്ട്.

Representative Image. Image Credit: Sven Hansche/shutterstock.com
Representative Image. Image Credit: Sven Hansche/shutterstock.com

ലേബർ ക്യാംപുകള്‍ ഉള്‍പ്പടെയുളള ജോലി സംബന്ധമായ താമസ ഇടങ്ങളില്‍ ഒരാള്‍ക്ക് 3.7 ചതുരശ്രമീറ്ററാണ് നല്‍കേണ്ടത്. ഇതില്‍ കുറഞ്ഞ സ്ഥലത്ത് ജോലിക്കാരെ പാർപ്പിക്കരുത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്ന നിയമലംഘനങ്ങള്‍ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങള്‍ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴയും വിലക്കുമുണ്ടാകും. 

ദുബായ് നഗരം. (ആകാശ ദൃശ്യം).
ദുബായ് നഗരം. (ആകാശ ദൃശ്യം).

അതേസമയം തന്നെ വാടകയുടമ അറിയാതെ താമസ ഇടങ്ങളില്‍ കൂടുതല്‍ ആളുകളെ പാർപ്പിക്കുന്ന താമസക്കാരുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ വാടക കരാറുകള്‍ അവസാനിപ്പിക്കുന്നതിന് വാടക ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. സമാന രീതിയില്‍ ദുബായ് ലാൻഡ് ഡിപാർട്മെന്‍റിന്‍റെ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍  പേരെ കെട്ടിടങ്ങളില്‍ വാടകയ്ക്ക് താമസിപ്പിച്ചാലും നടപടിയുണ്ടാകും. അടുത്തിടെ ദുബായില്‍ ഇത്തരത്തില്‍ പ്രവർത്തിച്ച 10 കെട്ടിട ഉടമകള്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.  തിരക്ക് ഒഴിവാക്കാനും സുരക്ഷ പാലിക്കാനും  ദുബായ് ലാൻഡ് ഡിപാട്മെന്‍റ് മുന്നോട്ടുവച്ച നിർദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ രാത്രി ദൃശ്യം.
ദുബായ് ഷെയ്ഖ് സായിദ് റോഡിലെ രാത്രി ദൃശ്യം.

സ്കൂളുകളിലും കോളജുകളിലും ക്ലാസ് മുറികള്‍ക്കും ലാബുകള്‍ക്കും ഓരോ വിദ്യാർഥിക്കും അനുവദിക്കേണ്ട സ്ഥലത്തിന്  പരിധി നിശ്ചയിട്ടുണ്ട്. ക്ലാസ് മുറികളില്‍ ഒരു വ്യക്തിക്ക് 1.9 ചതുരശ്രമീറ്ററും ലാബറട്ടറികളിലും മറ്റ് തൊഴിലിടങ്ങളിലും ഒരു വ്യക്തിക്ക് 4.6 ചതുരശ്രമീറ്ററുമാണ് പരിധി. റീടെയ്ല്‍ മാളുകള്‍, സ്പേസുകള്‍, ആശുപത്രികള്‍, ഫാക്ടറികള്‍ എന്നിവ ഉള്‍പ്പടെയുളള എല്ലാ മേഖലകളിലും കൃത്യമായ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങള്‍ ദുബായ് നല്‍കിയിട്ടുണ്ട്.

English Summary:

How Many People are Allowed to Live in Villas and Apartments in Dubai? Everything to know about Dubai's Legal Limits for Villas, Apartments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com