ADVERTISEMENT

ദുബായ് ∙ യുഎഇ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ്(ഗ്രേസ് പീരീഡ്) വർഷങ്ങളായി നാട്ടിലേയ്ക്ക് പോകാനാതെ കഴിഞ്ഞ ഒട്ടേറെ പ്രവാസികൾക്ക് ഗുണകരമാകുന്നു. അതോടൊപ്പം, ഇവിടെ തന്നെ പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരവും പദ്ധതി ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ പുതുജീവിതം ലഭിച്ച പാക്കിസ്ഥാനി യുവാവ് ഹംസ ഗുലാണ് ഞായറാഴ്ച ആരംഭിച്ച പൊതുമാപ്പ് വഴി ജോലി ലഭിച്ച ആദ്യ പ്രവാസി.

ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഹംസ പൊതുമാപ്പ് വരെ യുഎഇയിൽ ജീവിച്ചത്. വളരെയേറെ അഭിലാഷങ്ങളോടെയായിരുന്നു ഇദ്ദേഹം യുഎഇയിലെത്തിയത്. എന്നാൽ തൻ്റേതായ കാരണങ്ങളില്ലാതെ കുടിയേറ്റ നിയമം ലംഘിക്കേണ്ടി വന്നതായി ഇദ്ദേഹം പറയുന്നു. ഈ പൊതുമാപ്പ് സംരംഭം പ്രാബല്യത്തിൽ വരുന്നതുവരെ ഇദ്ദേഹത്തിൻ്റെ പിഴ  ക്രമാതീതമായി വർധിച്ചു. ഒടുവിൽ പിഴ കൂടാതെ താമസ കുടിയേറ്റ നിയമംലംഘകർക്ക് പോകാനുള്ള പൊതുമാപ്പ് വന്നയുടൻ തന്നെ നാട്ടിലേയ്ക്ക് തിരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്ര(സെറ്റിൽമെൻ്റ് സെൻ്റർ)ത്തിലെത്തിയ അപേക്ഷകർ. ചിത്രത്തിന് കടപ്പാട്: ജിഡിആർഎഫ്എ
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്ര(സെറ്റിൽമെൻ്റ് സെൻ്റർ)ത്തിലെത്തിയ അപേക്ഷകർ. ചിത്രത്തിന് കടപ്പാട്: ജിഡിആർഎഫ്എ

അപ്പോഴാണ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തി(സെറ്റിൽമെൻ്റ് സെൻ്റർ) ൽ അനധികൃതമായി താമസിക്കുന്ന യോഗ്യരായ പ്രവാസികളുടെ പിഴകളെല്ലാം ഒഴിവാക്കി ജോലിക്കെടുക്കുന്ന പതിനഞ്ചോളം കമ്പനികളുണ്ടാകുമെന്ന് ഇദ്ദേഹം അറിഞ്ഞത്. അങ്ങനെ, ഇത്തരത്തിൽ ജോലി ലഭിക്കുന്ന ആദ്യ വ്യക്തിയാകുമെന്ന പ്രതീക്ഷയിൽ  ഇദ്ദേഹം ശനിയാഴ്ച രാത്രി മുഴുവൻ അൽ അവീറിലെ സെറ്റിൽമെൻ്റ് സെൻ്ററിന് പുറത്ത് പ്രതീക്ഷയോടെ ചെലവഴിച്ചു. 

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ശുചീകരണ തൊഴിലാളിയായിട്ടാണ് ഹംസയ്ക്ക് ജോലി അവസരം ലഭിച്ചത്. ഇതോടെ തൻറെ ജീവിതത്തിൻ്റെ പുതിയൊരധ്യായം തുടങ്ങുകയാണെന്ന സമാശ്വാസമാണ് ഇദ്ദേഹത്തിന്. ഹംസയെ പോലെ ഒട്ടേറെ പേർക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിയമനം ലഭിച്ചു. താമസരേഖകൾ ശരിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിലവസരങ്ങൾ നൽകാൻ സ്വകാര്യ മേഖലയിലെ 15 പ്രമുഖ കമ്പനികളുമായി സഹകരിക്കുന്നുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി സ്ഥിരീകരിച്ചു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്ര(സെറ്റിൽമെൻ്റ് സെൻ്റർ)ത്തിലെ കമ്പനി പ്രതിനിധികൾ ജോലി ആവശ്യമാർഥമെത്തിയവരോട് സംസാരിക്കുന്നു. ചിത്രത്തിന് കടപ്പാട്: പ്രമദ് ബി.കുട്ടി
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്ര(സെറ്റിൽമെൻ്റ് സെൻ്റർ)ത്തിലെ കമ്പനി പ്രതിനിധികൾ ജോലി ആവശ്യമാർഥമെത്തിയവരോട് സംസാരിക്കുന്നു. ചിത്രത്തിന് കടപ്പാട്: പ്രമദ് ബി.കുട്ടി

പൊതുമാപ്പിൻ്റെ ആദ്യ ദിവസം തന്നെ 1000 നിയമലംഘകർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. കൂടാതെ, എമിറേറ്റിൽ ഉടനീളം ചിതറിക്കിടക്കുന്ന 86 ആമർ സെൻ്ററുകൾക്ക് പുറമേ, അൽ അവീറിലെ സെറ്റിൽമെൻ്റ് സെൻ്റർ(പൊതുമാപ്പ് കേന്ദ്രം) പ്രതിദിനം 2,000 സന്ദർശകരെ സ്വീകരിക്കാനുള്ള ശേഷി സജ്ജീകരിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു. സന്ദർശകരെ സ്വീകരിക്കാനും അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുള്ള ഉചിതമായ നടപടിക്രമങ്ങളിലൂടെ അവർക്ക് മാർഗനിർദേശങ്ങൾ നൽകാനും ജിഡിആർഎഫ്എ ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

English Summary:

Pakistani Youth Gets Job through UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com