ADVERTISEMENT

റിയാദ് ∙ കേളി കലാസാംസ്കാരിക വേദിയുടെ 2023 - 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര (പ്രതീക്ഷ) വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം തരത്തിലും പ്ലസ്ടൂവിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ തുടർ പഠനത്തിന് അർഹത നേടിയവർക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്ന കേളിയുടെ 'പ്രതീക്ഷ' പുരസ്കാരം നൽകുന്നത്. 

സംസ്ഥാനവ്യാപകമായി 226 കുട്ടികളും റിയാദിൽ നിന്ന് 14 കുട്ടികളുമടക്കം 240 പേർ പുരസ്കാരത്തിന്‌ അർഹരായി. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ ക്യാഷ്‌ അവാർഡുകൾ വി ജോയി എംഎൽഎ വിതരണം ചെയ്തു. കേളി രക്ഷധികാരി മുൻ സെക്രട്ടറി കെ ആർ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. സിപിഐഎം പടയണി ബ്രാഞ്ച് സെക്രട്ടറി സതീഷ്‌ കുമാർ, കേളി അംഗമായിരുന്ന അനിൽ കേശവപുരം എന്നിവരും സംസാരിച്ചു.

റിയാദിലെ വിദ്യാലയങ്ങളിൽ നിന്നും വിജയം നേടിയ 14 കുട്ടികൾക്ക് നേരത്തെ റിയാദിൽ പുരസ്കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ ഇടുക്കി, കാസർഗോട് ജില്ലയിൽ നിന്നൊഴികെയുള്ള 12 ജില്ലകളിൽ നിന്നായി 223 കുട്ടികളടക്കം, പത്താംതരത്തിൽ നിന്നും വിജയിച്ച 129 കുട്ടികളും പ്ലസ്-ടുവിൽ നിന്നും വിജയിച്ച 111 കുട്ടികളും ഈ വർഷം പുരസ്‌കാരത്തിന് അർഹരായി. മലപ്പുറം, കണ്ണൂർ ജില്ലകളിലെ പുരസ്കാരവിതരണം വരും ദിവസങ്ങളിൽ നടക്കും.

English Summary:

Keli Education Award 'Pratheeksha' State Level Distribution Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com