ADVERTISEMENT

മക്ക ∙  മക്കയിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ഉംറ തീർഥാടകർക്കായി പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ഹജ് ഉംറ മന്ത്രാലയം.

തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, എസ്‌കലേറ്ററുകളും ഇടനാഴികളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുക എന്നിവയാണ് ഇതിൽ പ്രധാനം. 

മക്കയിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് സൗദി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. പഠനം ഓൺലൈനിലേക്കു മാറ്റാൻ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.

English Summary:

Saudi: Safety guidelines set for Umrah pilgrims amid heavy rains in Mecca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com