ADVERTISEMENT

ദുബായ് ∙ മലയാള ചലച്ചിത്ര സംവിധായകരായ ജിയോ ബേബിയും അജയ് വാസുദേവും നേതൃത്വം നൽകുന്ന അഭിനയക്കളരി  ദുബായിൽ. ഇൗ മാസം  27, 28, 29 തീയതികളിൽ ദുബായ് മാര്യറ്റ് ഹോട്ടലിലെ കോർട് യാർഡിലാണ് പരിപാടി. അഭിനയ പരിശീലകനും കാസ്റ്റിങ് ഡയറക്ടറുമായ എസ്. ശരൺ, ഛായാഗ്രാഹകൻ ഷിജു എം. ഭാസ്കര്‍ എന്നിവരും  ക്ലാസെടുക്കും.

കാതൽ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി. ഷൈലോക്ക് ,മാസ്റ്റർപീസ്, രാജാധിരാജ എന്നീ സിനിമകളുടെ സംവിധായകനാണ് അജയ് വാസുദേവ്.  റെഡ് കാർപെറ്റ് പ്രൊഡക് ഷൻസും എസ് വി കെ മീഡിയയുംചേർന്നാണ് ത്രിദിന പരിപാടി സംഘടിപ്പിക്കുന്നത്.  അഭിനയത്തെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും താത്പര്യം ഉള്ളവർക്ക് ഇതൊരു സുവർണാവസരമാണെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 052 332 4626, E mail- redcarpetcinemaworkshop@gmai..com.

English Summary:

Acting-workshop-in-dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com