മമ്മൂട്ടി 'ഗുലാന്റെ' ജീവൻ; 'നിവിനെതിരെയുള്ള ആരോപണം വ്യാജം', പ്രവാസികൾക്ക് വിനയാകുന്ന ‘ഓവർ ക്രൗഡഡ്’: 7 പ്രധാന രാജ്യാന്തരവാർത്തകൾ
Mail This Article
മമ്മൂക്ക സ്നേഹം' കടൽ കടത്തി, യുഎഇയിൽ 'സിഐഡി പൊക്കി'; ദുബായിലെ 'ഗുലാനില്ലാതെ' മമ്മൂട്ടി സിനിമകൾക്ക് എന്ത് ആഘോഷം!...
ദുബായ് ∙ ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരന്‍ റഷീദിന് മമ്മൂട്ടിയെന്നാല്‍ കുടുംബത്തിലെ ഒരംഗമാണ്. കുഞ്ഞുനാള്‍ മുതലേ കൂടെ കൂടിയ ഇഷ്ടം വളർന്നപ്പോഴും മാറിയില്ല. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യാം
തോമസി'ന് സ്വന്തം പേര് കുരുക്കായി; കുവൈത്തിൽ സുഹൃത്തിന്‍റെ ചതി: കള്ളക്കേസില്‍ കുടുങ്ങി മലയാളി.
കുവൈത്ത് സിറ്റി∙ ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ, ഇവിടെയൊരു പ്രവാസി മലയാളി സ്വന്തം പേരിൽ നിയമക്കുരുക്കിലായിരിക്കുന്നു.കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് കമ്പനിയിലെ മലയാളിയായ സഹപ്രവര്‍ത്തകന് സിവില്‍ ഐ ഡി കോപ്പി നല്‍കി നിയമക്കുരുക്കില്‍പ്പട്ടത്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യാം
ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്ത്; ആദ്യഘട്ട നിർമാണം ഈ 3 എമിറേറ്റുകളിൽ
അബുദാബി ∙ യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുക. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യാം
നിവിനെതിരെയുള്ള ആരോപണം വ്യാജം; ജീവിതം എന്നെ പ്രവാസിയാക്കി’: സ്വപ്നം പങ്കുവച്ച് പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലതാരം
ദുബായ്∙ മലയാള സിനിമയുടെ സ്നേഹത്തിൻ പൂഞ്ചോലത്തീരത്ത് നിന്ന് ബാദുഷ ഗൾഫിൽ ഒരു ജോലി തേടിയെത്താനുള്ള കാരണമെന്താണ്? പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കൊച്ചി വൈറ്റില സ്വദേശിയായ ബാദുഷ, സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും എന്തുകൊണ്ട് മലയാള സിനിമയിലെ യുവനടന്മാരിലൊരാളായില്ല?. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യാം
പ്രവാസികൾക്ക് വിനയാകുന്ന ‘ഓവർ ക്രൗഡഡ്’; ദുബായിൽ താമസിക്കുന്നവർ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം...
ദുബായ്∙ ദുബായില്‍ ജോലി തേടിയും നഗരം കാണാനുമെല്ലാമായി നിരവധി ആളുകളാണ് ദിവസേന എത്താറുളളത്. ജോലി തേടിയെത്തുന്നവർ പലപ്പോഴും താമസ സൗകര്യത്തിനായി ഇവിടെയുളള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കാറാണ് പതിവ്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യാം
ടെക്സസിൽ വാഹനാപകടം: നാല് ഇന്ത്യക്കാർ മരിച്ചു...
ടെക്സസ്∙ ടെക്‌സസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. കാർപൂളിങ് ആപ്പ് വഴി വാഹനം ക്രമീകരിച്ച ശേഷം അർകെൻസസിലെ ബെന്‍റൺവില്ലിലേക്കുള്ള യാത്ര മധ്യേയാണ് അപകടമുണ്ടായത്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യാം
യുകെയിൽ ഒളിവിൽ ജോലി ചെയ്യുന്നവരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റുകൾ 'കുടുങ്ങി', പിഴ വൻതുക
ലണ്ടൻ/എസക്സ് ∙ ബ്രിട്ടനിൽ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ തുടരുന്നു. യുകെ ബിഎ ഉദ്യോഗസ്ഥരും പൊലീസും പ്രധാനമായും റസ്റ്ററന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യാം