ഫിഫ ലോകകപ്പ് യോഗ്യത: കുവൈത്ത് - ജോര്‍ദാന്‍ മല്‍സരം സമനിലയില്‍
Mail This Article
കുവൈത്ത് സിറ്റി ∙ വ്യാഴാഴ്ച രാത്രി അമ്മാനില്‍ നടന്ന കുവൈത്ത് - ജോര്‍ദാന്‍ ഫിഫ 2026 ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മല്‍സരം സമനിലയില്‍. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. കുവൈത്തിന് വേണ്ടി 92-ാം മിനിറ്റിലാണ് യൂസഫ് അല്‍ സല്‍മാന്‍ ഗോള്‍ നേടി സമനില പടിച്ചത്. 13-ാം മിനിറ്റില്‍ തന്നെ ജോര്‍ദാന്റെ സൂപ്പര്‍ താരമായ മൂസ അല്‍-താമാരി കുവൈത്തിനെറ ഗോള്‍ വലയം ചലിപ്പിച്ചിരുന്നു.
മല്‍സരങ്ങളിലെ ആറാമത്തെ ഗോളായിരുന്നു അല്‍-താമാരിയുടേത്. എന്നാല്‍, കളിയിലുടെനീളം മികച്ച പ്രകടനമാണ് കുവൈത്ത് താരങ്ങള്‍ കാഴ്ച വച്ചത്. അർജന്റീനക്കാരനായ ജൂവാന്‍ പിസിയുടെ {Juan Pizzi) മേല്‍നോട്ടത്തിലാണ് കുവൈത്ത് ടീം കളത്തിലിറങ്ങിയത്. കുവൈത്തിന്റെ അടുത്ത മല്‍സരം സ്വന്തം മണ്ണില്‍ ഇറഖുമായിട്ടാണ്. ഈ മാസം 10ന് ജാബൈര്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. മൽസരം കാണാൻ 5000 ഇറാഖ് ആരാധകര്‍ക്ക് കുവൈത്ത് വീസ അനുവദിച്ചിട്ടുണ്ട്.
കുവൈത്തും ഇറാഖും തമ്മില്‍ 37 മല്‍സരങ്ങള്‍ ഇത് വരെ നടന്നിട്ടുണ്ട്. ഇതില്‍ 17 എണ്ണം ഇറാഖ് നേടി. കുവൈത്തിന് 10 വിജയവും 10 എണ്ണം സമനിലയിലുമാണ് അവസാനിച്ചത്. എന്നാല്‍, യോഗ്യതാ മല്‍സരത്തിലെ ആദ്യ കളിയില്‍ ശക്തരായ ജോര്‍ദാനെ സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് കുവൈത്ത്.