ഇന്ത്യൻ സ്‌കൂൾ അധ്യാപകദിനം ആഘോഷിച്ചു
Mail This Article
മനാമ ∙ ഇന്ത്യൻ സ്‌കൂളിൽ അധ്യാപക ദിനം വ്യഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഇസ ടൗൺ ക്യാംപസിൽ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു. പ്രിഫെക്ട്സ് കൗൺസിൽ അംഗങ്ങൾ അധ്യാപകരുടെ സേവനത്തെ അഭിനന്ദിച്ച് ആശംസാ കാർഡുകൾ നൽകുകയും മധുര വിതരണം നടത്തുകയും ചെയ്തു. വിദ്യാർഥികൾക്കായി പ്രത്യേക അസംബ്ലിയും നടന്നു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു.
മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപിക ശ്രീജ പ്രമോദ് ദാസ്, കോ-ഓർഡിനേറ്റർമാരും പങ്കെടുത്ത ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. വിദ്യാർഥിനി പ്രീതിക പ്രസംഗിച്ചു. ആകാശ് രഞ്ജു നായരും നിയ നവീനും അവതാരകർ.
30 വർഷത്തെ സേവനം പൂർത്തിയാക്കിയ മിഡിൽ വിഭാഗം അധ്യാപിക ലീജി കുറുവച്ചനെ ചടങ്ങിൽ അഭിനന്ദിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി. ആർ പളനിസ്വാമി എന്നിർ പ്രസംഗിച്ചു .