നബിദിനം: യുഎഇയിലെ സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; മലയാളികൾക്ക് ഇരട്ടിമധുരം
Mail This Article
×
ദുബായ്∙ നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ.
മലയാളികൾക്ക് ഇത് ഇരട്ടിമധുരം പകരും. ഈ മാസം 15ന് തന്നെയാണ് തിരുവോണം. ഗൾഫ് ഉൾപ്പെടെയുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്‍റെ ജന്മദിനം റബിഉൽ അവ്വൽ 12 നാണ് ആചരിക്കുന്നത്. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. ഈ അവധിക്ക് ശേഷം യുഎഇ നിവാസികളെ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറിൽ നീണ്ട അവധി കാത്തിരിക്കുന്നു. ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും അവധി. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയായിത്തീരും.
English Summary:
UAE announces holiday for Prophet Muhammad’s birthday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.