ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ സെന്‍ട്രല്‍ ജയിലിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് വന്‍തോതില്‍ ലഹരിമരുന്നും മൊബൈല്‍ ഫോണുകളും കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. അജ്ഞാത കള്ളക്കടത്തുകാർ മുഖേന മൂന്ന് ഡ്രോണുകള്‍ വഴി മയക്കുമരുന്നും ഫോണുകളും എത്തിക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടിയതായി പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, രാസ വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഡ്രോണ്‍ വഴി ജയിലിനുള്ളലേക്ക് കടത്താന്‍ ശ്രമിച്ചതാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മൂന്ന് ഡ്രോണുകള്‍ കള്ളക്കടത്തിന് ഉപയോഗിച്ചതായും അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ജയിലിലെ സെക്യൂരിറ്റി ജീവനക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ആദ്യ ഡ്രോണ്‍ ഉപയോഗിച്ചത്. രണ്ടാമത്തെ ഡ്രോണിലാണ്  ലഹരിമരുന്നും മൊബൈല്‍ ഫോണുകളും നിറച്ചിരുന്നത്്. ഇതിന്റെ,ഡെലിവറി തടസ്സപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിക്കാനും ഉറപ്പാക്കാനുമാണ് മൂന്നാമത്തെ ഡ്രോണ്‍ ഉപയോഗിച്ചത്. അതേടെപ്പം, സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധ തിരിക്കാന്‍ ചില തടവുകാരോട് വഴക്കുണ്ടാക്കാനും സാധനങ്ങള്‍ വേഗം മാറ്റാനുള്ള നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തിലാണ് അധികൃതര്‍ കടത്ത് തടഞ്ഞത്. ഡ്രോണുകള്‍ വിക്ഷേപിച്ചവരെ കണ്ടെത്താനായി ജയില്‍ അധികൃതര്‍ ഉടന്‍തന്നെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുകയും ചെയ്യു.

ഒപ്പം, ജയിലില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുമുണ്ട്. സന്ദര്‍ശകര്‍, ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവരില്‍ ദിവസേന പരിശോധന നടത്തുന്നത് കുടാതെ, വാര്‍ഡുകളിലെ അപ്രതീക്ഷ പരിശോധനയിലൂടെ സാധ്യമായ എല്ലാ കള്ളക്കടത്ത് പഴുതുകളും അടച്ചിരുന്നു. ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളെ തടസ്സപ്പെടുത്തുന്നതിന് ജാമിങ് സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിലാണ് പുതിയ സങ്കേതിക വിദ്യ ഉപയോഗച്ചുള്ള കടത്ത് നീക്കം.

English Summary:

Attempt to smuggle large quantities of drugs and mobile phones into jail using a drone.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com