ADVERTISEMENT

ദോഹ∙ ഗൾഫിൽ ചൂട് കുറഞ്ഞതോടെ വൈകുന്നേരങ്ങളിൽ  മറ്റും നടക്കാൻ ഇറങ്ങുന്നവരുടെ എണ്ണം  കൂടുന്നു. നടക്കുമ്പോൾ ബോറടിക്കാതിരിക്കാൻ  നായ്ക്കളെ  കൂടി കൂട്ടി നടക്കുക പലരുടെയും പതിവാണ്. നടത്തതിന് ഒരു കൂട്ടായി നായ കാണുന്നവർ ഇനി ഖത്തറിൽ നടക്കുന്നവർ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളെ, പ്രത്യേകിച്ച്‌  വളർത്തുനായ്ക്കളുമായി നടക്കാൻ ഇറങ്ങുന്നവർക്ക് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. 

ഡോബർമാർ, റിഡ്ജ്ബാക്ക്, അമേരിക്കൻ പിറ്റ്ബുൾ, ബോക്സർ തുടങ്ങി ആക്രമണകാരികളായ വളർത്തുനായ്ക്കളുമായി പൊതു ഇടങ്ങളിൽ നടക്കാൻ ഇറങ്ങരുതെന്ന മുന്നറിയിപ്പാണ് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയിരിക്കുന്നത്. വളർത്തു നായ്ക്കൾക്കൊപ്പം വന്യജീവികളെയും ഒപ്പം നടക്കാൻ കൂട്ടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

ആക്രമണ സ്വഭാവമുള്ള മൃഗങ്ങളുമായി പൊതു ഇടങ്ങളില്‍ നടക്കാനിറങ്ങരുത്. ഇത്തരത്തിൽ ആക്രമണകാരികളായ 28 ഇനം നായ്ക്കളുടെ പട്ടിക മന്ത്രാലയം പുറത്തിറക്കി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നായ്ക്കളുമായുള്ള കറക്കത്തിന് വിലക്കേർപ്പെടുത്തിയത്. ഇത്തരം മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

അമേരിക്കൻ സ്റ്റഫോഡ്ഷെയർ, അമേരിക്കൻ പിറ്റ്ബുൾ, ഡോബർമാൻ, റിഡ്ഗർബാക്,  ബോസ്റ്റൺ ടെറിയൻ, ജെർമൻ പിൻഷർ,ഡോഗ് ഡി ബോറക്സ്, ബോക്സർ,  കാ ഡി ബു, കാനറി ഡോഗ്, അർജന്‍റിനോ ഡോഗോ, ബ്രസീലിയൻ മാസ്റ്റിഫ്, സ്പാനിഷ് മാസ്റ്റിഫ്, നെപോളിറ്റൻ മാസ്റ്റിഫ്, ബുൾ ഡോഗ്, ബുൾ മാസ്റ്റിഫ്, ഓൾഡ് ഇംഗ്ലിഷ് മാസ്റ്റിഫ്,  ഗ്രേറ്റ് ഡാൻ, റോട്ടർവീലർ, ഷാർ പെ, കാൻ കോർസോ, കാൻജെൽ ഡോഗ്, ടിബറ്റ് ഡോഗ്, ഷീപ് ഡോഗ്, ഒവ്ചർക,സ്റ്റഫോർഷെയർ, ബുൾ ടെറിയർ, അൽപിൻ മാസ്റ്റിഫ് എന്നിവയാണ് പുറത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ  വളർത്തുനായ്ക്കൾ.

English Summary:

Ministry warns against bringing dangerous animals to public places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com