23 ലക്ഷം സഞ്ചാരികളെ സ്വീകരിച്ച് ഒമാൻ; എണ്ണത്തിൽ രണ്ടാമത് ഇന്ത്യക്കാർ
Mail This Article
×
മസ്‌കത്ത് ∙ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഒമാന്‍ സന്ദര്‍ശിച്ചത് 23 ലക്ഷം വിനോദ സഞ്ചാരികള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.4 ശതമാനം വര്‍ധന രേഖപ്പെടുത്തി. സഞ്ചാരികളില്‍ ഒന്നാമത് യു എ ഇയില്‍ നിന്നുള്ളവരാണ്. രണ്ടാമത് ഇന്ത്യക്കാരും മൂന്നാമത് യമിനികളുമാണ്. ജര്‍മനി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഒമാനെ തേടിയെത്തുന്ന സഞ്ചാരികളില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഒമാനിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങള്‍ ഫലം കാണുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ നഗരങ്ങളിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും മന്ത്രാലയം വ്യത്യസ്ത പ്രചാരണ പരിപാടികളും പ്രത്യേക ക്യാപെയ്നുകളും സംഘടിപ്പിച്ചുവരുന്നുണ്ട്.
English Summary:
Oman welcomes 2.3 million tourists
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.