ADVERTISEMENT

ദോഹ ∙ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപങ്ങൾ ഖത്തർ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) പൂട്ടിച്ചു. പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിനാണ് പിഴ ഉൾപ്പെടെ നടപടി സ്വീകരിച്ചത്. ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്‌പെക്ടർമാർ  നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ  കണ്ടെത്തിയത്.

സ്ഥപങ്ങൾക്കെതിരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കേസ് കൈമാറി. ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ഓഫീസുകളും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഹജ്ജ്, ഉംറ കാര്യ വകുപ്പിൽ നിന്ന് ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്‌പെക്ടർമാർ ഇടയ്‌ക്കിടെ ഉംറ ഓഫീസുകളിൽ ബിസിനസ് ലൈസൻസ് നേടിയിട്ടുണ്ടെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനും പരിശോധനകൾ നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഔഖാഫ് അറിയിച്ചു 

English Summary:

Qatar Ministry of Endowment and Islamic Affairs shuts down three Umrah service establishments for operating without licenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com