ADVERTISEMENT

അബുദാബി ∙ രാജ്യവ്യാപകമായി ഫ്ലൂ വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ച് പകർച്ചപ്പനിയെ (ഇൻഫ്ലുവൻസ) പ്രതിരോധിക്കാൻ യുഎഇ. വിദ്യാർഥികൾ, അധ്യാപകർ, തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് മുൻഗണന. ഈ മാസം 23 മുതൽ ശൈത്യകാലം ആരംഭിക്കുന്നതിനാലാണ് വാക്സീനുമായി പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുന്നത്. ഫ്ലൂ പ്രതിരോധ കുത്തിവയ്പ് എല്ലാവരും എടുക്കണമെന്ന് പൊതുആരോഗ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽറഹ്മാൻ അൽ റാൻഡ് പറഞ്ഞു. 

∙ ദുബായിൽ തൊഴിലാളികൾക്ക് മുൻഗണന
ദുബായിൽ തൊഴിലാഴികൾക്കാണ് മുൻഗണനയെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി മേധാവി (പ്രിവന്റീവ് മെഡിസിൻ) ഡോ. അബ്ദുല്ല അൽറസാസി പറഞ്ഞു. തൊഴിലാളി കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർ എത്തി വാക്സീൻ നൽകും. ഫ്ലൂ വാക്സീന് ഇൻഷുറൻസ് പരിരക്ഷയില്ല.

അബുദാബി സെന്റർ ഫോർ പബ്ലിക് ഹെൽത്ത്, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ഡിപാർട്ട്മെന്റ് ഓഫ് ഹെൽത്ത് അബുദാബി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാംപെയ്ൻ ഡിസംബർ വരെ തുടരും.

∙ സൗജന്യ വാക്സീന് അർഹരായവർ  
ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, 5 വയസ്സിൽ താഴെയുള്ളവർ, ആരോഗ്യ പ്രവർത്തകർ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ എന്നീ വിഭാഗക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യം. മറ്റു വിഭാഗക്കാർക്ക് 50 ദിർഹം.

∙ പ്രായപരിധി
6 മാസവും അതിനു മുകളിലുമുള്ളവർക്ക് കുത്തിവയ്പ് സ്വീകരിക്കാം. മറ്റു വാക്സീനുകൾക്കിടയിൽ 2 ആഴ്ചത്തെ ഇടവേള ഉണ്ടാകണം. 9 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 4 ആഴ്ചയുടെ ഇടവേളയിൽ 2 ഡോസായാണ് കുത്തിവയ്പ് നൽകുക.
∙ വാക്സീൻ ലഭിക്കുന്ന ഇടങ്ങൾ
സർക്കാർ, സ്വകാര്യ ക്ലിനിക്കുകളിലും ഫാർമസികളിലും മാർച്ച് വരെ വാക്സീൻ ലഭിക്കും.

∙ രോഗലക്ഷണങ്ങൾ
ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, ചുമ, തലവേദന, തലകറക്കം, തൊണ്ട വേദന, വിശപ്പില്ലായ്മ, കഫക്കെട്ട്, മൂക്കടപ്പ്, ശരീര വേദന, ഛർദി, വയറിളക്കം, ക്ഷീണം.

∙ പ്രതിരോധിക്കാൻ 
ശുചിത്വം പാലിക്കുക, സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക. മാസ്ക് ധരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മറയ്ക്കുക. രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക.

English Summary:

UAE launches annual national seasonal influenza awareness campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com