ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്നലെ നടന്ന 2026-ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കുവൈത്ത് ഇറാഖിനെ നേരിട്ടെങ്കിലും ഗോൾ ഒന്നും നേടാനായില്ല. അർദിയ ജാബിർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഈ മത്സരം രണ്ട് ടീമുകൾക്കും നിരാശ പകർന്നു.

കഴിഞ്ഞ ആഴ്ച ജോർദാനുമായി നടന്ന മത്സരത്തിലും കുവൈത്ത് സമനിലയിലായിരുന്നു. ഗ്രൂപ്പിലെ മറ്റ് ടീമുകളായ ജോർദാൻ, സൗത്ത് കൊറിയ, ഇറാഖ് എന്നിവർ നാല് പോയിന്‍റുമായി മുന്നിലാണ്. കുവൈത്തിന് രണ്ട് പോയിന്‍റും പലസ്തീന് ഒരു പോയിന്‍റും മാത്രമേ ഉള്ളൂ. ഒമാൻ ഇതുവരെ ഒരു പോയിന്‍റ് പോലും നേടിയിട്ടില്ല.

English Summary:

World Cup Qualifiers Iraq-Kuwait Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com