ADVERTISEMENT

ദുബായ്/ന്യൂഡൽഹി ∙ സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള യാഥാർഥ്യത്തിലേയ്ക്ക്. ന്യൂഡൽഹിയിൽ എയർ കേരള നേതൃത്വം ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി. ഡിജിസിഎ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി.

എയർ കേരള പാസഞ്ചർ സർവീസുകൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് എയർ കേരള സിഇഒ ആയി ഹരീഷ് കുട്ടിയെ ദുബായിൽ സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്പനി പ്രഖ്യാപിച്ചത്.

English Summary:

Air Kerala Eyes Takeoff by March 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com