വിവാഹത്തിനുമുൻപ് യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം; 14 ദിവസത്തിനകം ഫലം
Mail This Article
×
അബുദാബി ∙ ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം.
വിവാഹത്തിനു മുൻപ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. കുട്ടികളിലേക്കു ജനിതക രോഗങ്ങൾ പകരാതിരിക്കാനാണ് പരിശോധന നിർബന്ധമാക്കിയത്. രോഗമുള്ളവർക്ക് കൗൺസലിങ്, മരുന്ന് എന്നിവ നൽകും. കാഴ്ച/കേൾവി നഷ്ടപ്പെടൽ, രക്തം കട്ടപിടിക്കൽ, വളർച്ചാ കാലതാമസം, അവയവങ്ങൾ പ്രവർത്തിക്കാതിരിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, അപസ്മാരം എന്നിവയുമായി ജനിക്കുന്നത് ജനിതക വൈകല്യങ്ങൾ കാരണമാണ്.
English Summary:
Genetic testing mandatory for citizens getting married in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.