ADVERTISEMENT

ഷാർജ /അജ്മാൻ∙ മുഹമ്മദ് നബിയുടെ ജന്മദിനമായ ഞായറാഴ്ച(15) ഷാർജയിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിങ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. അവ ആഴ്‌ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കും. നീല പാർക്കിങ്  ചിഹ്നങ്ങൾ ഉപയോഗിച്ച് ഇവ വേർതിരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ് ലാമിക രാജ്യങ്ങളിലും പ്രവാചകന്‍റെ ജന്മദിനം അറബിക് മാസം റബിഅൽ അവ്വൽ 12 ന് ആഘോഷിക്കുന്നു. ഇത് ഇസ്​ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്.  

∙ മുവൈലയിൽ പണമടച്ചുള്ള പാർക്കിങ് 
ഷാർജയിലെ മുവൈലെ വാണിജ്യ മേഖലയ്ക്ക് ചുറ്റുമുള്ള എല്ലാ പൊതു പാർക്കിങ്ങുകൾക്കും പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും നിരക്കുകൾ ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ സമയവും ഫീസും ഡ്രൈവർമാരെ അറിയിക്കുന്നതിനായി ഷാർജ മുനിസിപ്പാലിറ്റിയുടെ പബ്ലിക് പാർക്കിങ് മാനേജ്‌മെന്‍റ് പ്രദേശത്ത് നീലനിറത്തിലുള്ള ദിശാസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.  

അജ്മാൻ നഗരം. ചിത്രം: മനോരമ
അജ്മാൻ നഗരം. ചിത്രം: മനോരമ

∙ അജ്മാൻ ഡ്രൈവിങ് അക്കാദമിക്ക് അവധി
അതേസമയം, അജ്മാൻ ഡ്രൈവിങ് അക്കാദമി ഞായറാഴ്ച അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഫാസ്റ്റ് വെഹിക്കിൾ ഇൻസ്പെക് ഷൻ ആൻഡ് റജിസ്ട്രേഷൻ സെന്‍ററും അതേ ദിവസം തന്നെ അടയ്ക്കും.  രണ്ട് സൗകര്യങ്ങളും ഈ മാസം 16ന്( തിങ്കളാഴ്ച) വീണ്ടും തുറന്ന് സാധാരണ സർവീസുകൾ പുനരാരംഭിക്കും.  

നബിദിനത്തോടനുബന്ധിച്ച് 15 ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.  ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ഈ അവസരത്തിൽ പൊതുമേഖലാ അവധി പ്രഖ്യാപിച്ച് സർക്കുലറും പുറത്തിറക്കി.

ഈ അവധിക്ക് ശേഷം യുഎഇ നിവാസികൾക്ക് ലഭിക്കുക ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറിലെ നീണ്ട അവധിയാണ്. ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് വരിക. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയായി മാറും.

English Summary:

Prophet's Day: Free public parking available in Sharjah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com