കുവൈത്തിലെ കൊച്ചു ഗായിക സെറാഫിന്‍ ഫ്രെഡിയുടെ ഓണപാട്ട് സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടുന്നു
Mail This Article
കുവൈത്ത് സിറ്റി∙ പച്ചോലത്തളിര്‍ പന്തലില്‍ ആടാന്‍ വാ...
കൊച്ചോടങ്ങള്‍ തുഴഞ്ഞ് കളിക്കാന്‍ വാ..' കുവൈത്തിലെ കൊച്ചു ഗായിക സെറാഫിന്‍ ഫ്രെഡിയുടെ ഈ പുതിയ ഓണാപാട്ട് സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഒൻപതാം ക്ലാസുകാരിയായ സെറാഫിൻ ഫ്രെഡിയുടെ നാലാമത്തെ ആൽബമാണിത്.
മോഹൻ പള്ളത്താണ് ഗാനത്തിന് വരികളെഴുതിയത്. ഗോപൻ സ്വരത്രയ ഈണം നൽകിയ ഈ ഗാനത്തിന്‍റെ ചിത്രീകരണം അവധിക്കാലത്ത് നാട്ടിൽ വച്ചാണ് നടന്നത്. ഓണത്തിന്‍റെ സൗന്ദര്യം പകർത്തുന്ന വിധത്തിലാണ് വിഷ്വൽസ് ഒരുക്കിയിരിക്കുന്നത്.
നേരത്തെ ചിങ്ങനിലാവ്, തരിളം മെയ്യിൽ, പൊൻകണി പൂക്കൾ എന്നീ ഗാനങ്ങൾ പാടി അഭിനയിച്ച സെറാഫിൻ, പ്രശസ്ത ഗായകൻ പി. ജയചന്ദ്രന്‍റെ 'ഓണോർമ്മ' എന്ന ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്. കർണാടക സംഗീതം അഭ്യസിക്കുന്ന സെറാഫിൻ ഖൈത്താൻ കാർമൽ സ്‌കൂളിലെ വിദ്യാർഥിനിയാണ്. ഫ്രെഡി ഫ്രാന്‍സിസിന്‍റെയും, ബിനി ഫ്രെഡിയുടെയും മകളാണ് സെറാഫിൻ.