ADVERTISEMENT

അജ്മാൻ∙ റസിഡൻസി നിയമം ലംഘിച്ച പ്രവാസികളെ സഹായിക്കാനായി അജ്മാൻ ആസ്ഥാനമായുള്ള പ്രാദേശിക ചാരിറ്റി സംഘടന 30 ലക്ഷം ദിർഹത്തിന്‍റെ ഒരു സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിലൂടെ, ഇവർക്ക് റസിഡൻസി വീസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായം ലഭിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടെ നേതൃത്വത്തിലുള്ള ഒരു ക്യാംപെയ്നിന്‍റെ ഭാഗമായാണ് ഇന്‍റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ (ഐസിഒ) ഈ ‘കറക് ഷൻ ഓഫ് ദ് സ്റ്റാറ്റസ് ഓഫ് വയലേറ്റേഴ്സ്’ എന്ന പദ്ധതി ആരംഭിച്ചത്. പ്രത്യേകിച്ചും ഇന്ത്യക്കാരായ നിരവധി പ്രവാസികൾക്ക് ഈ സംരംഭം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

സെപ്റ്റംബർ 1-ന് ആരംഭിച്ച് ഒക്ടോബർ 30 വരെ നീണ്ടുനിൽക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ നിരോധനമോ പിഴയോ എക്സിറ്റ് ഫീസോ ഇല്ലാതെ രാജ്യം വിടാനോ അനുവദിക്കുന്നുവെന്ന് ഐസിഒ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു.  ഈ സംരംഭത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ വ്യവസ്ഥകൾ പാലിക്കുന്ന 600 പേരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് ഐസിഒ നടപടി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

A local charity organization based in Ajman has launched a Dh30 lakh initiative to help expatriates who have violated residency laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com