ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം 15 ശതമാനം ഉയർന്നു
Mail This Article
×
അബുദാബി∙ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം രണ്ടു വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരം 15 ശതമാനം ഉയർന്നു. 2023-2024 സാമ്പത്തിക വർഷത്തിലെ എണ്ണയിതര വ്യാപാരത്തിൽ 20% വർധന രേഖപ്പെടുത്തി. ഈ കാലയളവിൽ യുഎഇയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 27 ശതമാനവും ഇന്ത്യയിലേക്കുള്ള യുഎഇ കയറ്റുമതി 7 ശതമാനവും വർധിച്ചതായി യുഎഇ-ഇന്ത്യ സെപ കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജീബി പറഞ്ഞു.
സെപ കരാറിന്റെ വിജയമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ദുബായിൽ സംഘടിപ്പിച്ച സെപ രണ്ടാം വാർഷിക പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് ഡപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ പറഞ്ഞു.
English Summary:
India-UAE bilateral trade increased by 15 percent.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.