ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിദേശികളില്‍ നിന്ന് 23 മില്യൻ ദിനാറാണ് വൈദ്യുതി-ജലം-പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന് കളക്ഷനായി ലഭിച്ചത്. 2023 സെപ്റ്റംബർ 1 മുതല്‍ ഈ മാസം ആദ്യം വരെയുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

വൈദ്യുതി മന്ത്രാലയത്തെ ആഭ്യന്തര-നീതിന്യായ മന്ത്രാലയങ്ങളുമായി ബന്ധിപ്പിച്ച പുതിയ നടപടിക്രമങ്ങളാണ് കളക്ഷനിലെ വര്‍ധനവിന് പ്രാഥമിക കാരണം. പ്രസ്തുത നടപടിപ്രകാരം വിദേശികളെ അവരുടെ കുടിശിക അടയ്ക്കാതെ, രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അതോടെപ്പം, സര്‍ക്കാര്‍ ഇടപാടുകള്‍ നടത്താനും കഴിഞ്ഞിരുന്നില്ല. 

വൈദ്യുതി മന്ത്രാലയവും ആഭ്യന്തര-നീതിന്യായ മന്ത്രാലയവും തമ്മിലുള്ള സഹകരണം മൂലമാണ് കിട്ടാകടങ്ങള്‍ അടക്കമുള്ളവ വിജയകരമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ കിട്ടാകടങ്ങള്‍ ശേഖരിക്കുന്നതിന് റെഗുലേറ്ററി അധികാരികളാണ് ആഭ്യന്തര-നീതിന്യായ മന്ത്രാലയങ്ങളുമായി ചേര്‍ന്നുള്ള പദ്ധതി തുടങ്ങിയത്.

English Summary:

Ministry of Electricity collected 23 million dinars from Expats last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com