ADVERTISEMENT

റിയാദ് ∙ റാബിഗിലെ കിങ് അബ്ദുല്ല തുറമുഖത്ത് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് അറസ്റ്റ്.

റാഷിദ് മുഹമ്മദ് അൽ ഷബ്രാമി, മുഹമ്മദ് അഹമ്മദ് അൽ ജിസാനി, സാലിഹ് ഹമൂദ് അൽ ഹർബി എന്നീ ജീവനക്കാർ നിരവധി പ്രവാസികളിൽ നിന്ന് 2,232,000 റിയാൽ കൈക്കൂലിയായി വാങ്ങിയന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

കൈക്കൂലി കൊടുത്തതിന്   അറസ്റ്റിലായ പ്രവാസികളിൽ നാല് യെമനികളും ഉൾപ്പെടുന്നു. ഒസാമ മൊഹ്‌സെൻ അൽ ഒലാഖി, അബ്ദുൽ അസീസ് ഒമർ അൽ ഖായിതി, ഹുസൈൻ ഒമർ അൽ ഖ്വയ്തി, സയീദ് അവദ് ബാസ്ബൈദി കൂടാതെ പാകിസ്ഥാൻ നിക്ഷേപകനായ ഫൗദ് സലാഹുദ്ദീൻ ബെയർ, സിറിയൻ പൗരൻ മുഹമ്മദ് ഗാനിം അൽ-മൻല എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

നിയന്ത്രിത പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് ഡീസൽ ഷിപ്പിങ് കണ്ടെയ്‌നറുകളുടെ 372 ഷിപ്പിങ് കണ്ടെയ്‌നറുകൾ കടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി കൈക്കൂലി വാങ്ങിയതായി റിപ്പോർട്ടുണ്ട്. കള്ളക്കടത്ത് നടത്തുന്നതിന് വ്യക്തികൾ വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ ഉപയോഗിച്ചതായും കണ്ടെത്തി.

English Summary:

3 Customs Authority officials arrested in Rabigh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com