ADVERTISEMENT

ദുബായ് ∙ മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്.

ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്. 

അൽഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

English Summary:

Malayali Died in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com