ADVERTISEMENT

റിയാദ് ∙ സൈബർ സുരക്ഷയിൽ  സൗദി അറേബ്യ ഒരു മുൻനിര മാതൃകയാണെന്ന്  ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്സ്2024 സൂചിക. ഐക്യരാഷ്ട്രസംഘടനയുടെ 190-ലധികം അംഗരാജ്യങ്ങളുടെ സൈബർ സുരക്ഷയ്ക്കുള്ള പ്രതിബദ്ധത അളക്കുന്ന ഗ്ലോബൽ സൈബർ സുരക്ഷാ സൂചിക 2024ന്റെ ഏറ്റവും ഉയർന്ന വിഭാഗത്തിൽ (ടയർ 1 റോൾ-മോഡൽ) സൗദിയെ ഒരു മുൻനിര മാതൃകയായി യുഎൻ തരംതിരിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂണിൽ സൈബർ സുരക്ഷാ സൂചികയിൽ ആഗോളതലത്തിൽ രാജ്യം ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇൻഡെക്‌സിന്റെ അഞ്ച് അടിസ്ഥാനങ്ങളിൽ സൈബർ ക്രൈം നിയമനിർമാണത്തിന്റെ സൈബർ സുരക്ഷാ നിയന്ത്രണങ്ങളുടെയും ലഭ്യത ഉൾക്കൊള്ളുന്ന നിയമ നടപടികൾ ഉൾപ്പെടുന്നു. നിയമപരമായ നടപടികൾ, സംഘടനാ നടപടികൾ, സഹകരണ നടപടികൾ, ശേഷി വികസന നടപടികൾ, സാങ്കേതിക നടപടികൾ എന്നിങ്ങനെ അഞ്ച് തൂണുകളായി തിരിച്ചിരിക്കുന്ന 83 സൂചകങ്ങളിലൂടെ സൈബർ സുരക്ഷയോടുള്ള രാജ്യങ്ങളുടെ പ്രതിബദ്ധത സൂചിക അളക്കുന്നു.

English Summary:

Saudi Arabia is a leading model in cybersecurity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com