ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനത്തിന്റെ ചെയർമാനായ മലയാളി വ്യവസായി അന്തരിച്ചു
Mail This Article
×
മസ്‌കത്ത് ∙ ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസൽ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) അന്തരിച്ചു. അസുഖ ബാധിതനായി നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാട്ടിൽ സർക്കാർ സർവീസിൽ ജോലിയുണ്ടായിരുന്ന പി. ബി. സലീം 1987ലാണ് പുതിയ സാധ്യതകൾ തേടി ഒമാനിലെത്തിയത്. ഭാര്യ: ഹഫ്‌സ. മക്കൾ: ഹസ്‌ലിൻ (മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്മാൻ (എക്‌സിക്യൂട്ടീവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്‌ന. മരുമക്കൾ: ശിഹാബുദ്ധീൻ (ബിസിനസ്, ഒമാൻ), ഫസ്‌ന, അൻസിയ.
English Summary:
Expatriate Businessman Passed Away in the Country
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.