ADVERTISEMENT

ദുബായ് ∙ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ നബ്നി ഡവപല്മെന്റ്സ് അൽ ഫുർജാൻ ജില്ലയിലെ അവന്യു റസിഡൻസ് നാലിന്റെ നിർമാണം പൂർത്തിയാക്കി ഉടമകൾക്കു കൈമാറി.13 നില കെട്ടിടത്തിൽ 135 അപാർട്മെന്റുകളാണുള്ളത്. ഇതിൽ 64 ഒറ്റ മുറി, 61 ഇരട്ടമുറി അപാർട്മെന്റുകളുണ്ട്. 

3 മുറി അപാർട്മെന്റുകൾ 10 എണ്ണം ഉണ്ട്. ഡിസ്കവറി ഗാർഡൻ മെട്രോ സ്റ്റേഷനിൽ നിന്നു നേരിട്ട് എത്തിച്ചേരാവുന്നതാണ് അവന്യു റസിഡൻസ് 4. ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ, ജിംനേഷ്യം, കുട്ടികൾക്കുള്ള കളി സ്ഥലം ഉൾപ്പെടെ പൊതു സൗകര്യങ്ങളും ഇവിടെയുണ്ട്. 

ഇബ്നു ബത്തൂത്ത മാൾ, ദ് ബീച്ച്, ദുബായ് മറീന, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, പാം ജുമൈറ എന്നിവിടങ്ങളിലേക്ക് അതിവേഗം എത്താം എന്നതും ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിലേക്കു നേരിട്ട് ഇറങ്ങാം എന്നതും കമ്യൂണിറ്റിയുടെ സൗകര്യങ്ങളിൽ ഉൾപ്പെടും.  

English Summary:

NABNI Developments Announces the Completion of Avenue Residence 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com