റിയാദിൽ ഇവി ഓട്ടോ ഷോ 2024 മൂന്നാം പതിപ്പ് ആരംഭിച്ചു
Mail This Article
റിയാദ് ∙ ഇവി ഓട്ടോ ഷോ 2024 ന്റെ മൂന്നാം പതിപ്പ് റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ആരംഭിച്ചു. ഇലക്ട്രിക് വാഹന മേഖലയെ ഉയർത്തിക്കാട്ടുകയാണ് എക്‌സിബിഷന്റെ ലക്ഷ്യം.
ഇലക്ട്രിക് ബസ് അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പൊതുഗതാഗത പദ്ധതികളും ഉടൻ നടപ്പിലാക്കും. ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും പ്രത്യേക ഓഫറുകളും വർക്ക് ഷോപ്പുകളും പ്രദർശനത്തിലുണ്ട്. 70-ലധികം പ്രാദേശിക, രാജ്യാന്തര കമ്പനികൾ പങ്കെടുക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഇവന്റുകളിൽ ഒന്നാണിത്. കൂടാതെ വൈദ്യുത വാഹന സാങ്കേതികവിദ്യകൾ, ബാറ്ററികൾ, പുനരുപയോഗ ഊർജം എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്ന 60 വിദഗ്ധരെ ശിൽപശാലകൾ ആകർഷിക്കും.
ഇലക്ട്രിക് വാഹന വ്യവസായത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സൗദി അറേബ്യയിൽ ഈ വ്യവസായം വികസിപ്പിക്കുന്നതിനും പ്രാദേശികവൽക്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ പ്രദർശനം വിലപ്പെട്ട അവസരം നൽകുന്നുണ്ട്. ഇത് സെപ്റ്റംബർ 19 വരെ തുടരും.