ADVERTISEMENT

മനാമ ∙ പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ബഹ്റൈനിലെ മത്സരങ്ങളുടെ പ്രഖ്യാപനം   സയ്യിദ് ബാഫഖി കോയ തങ്ങളും രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ചെയർമാൻ സകരിയ ഷാമിൽ ഇർഫാനിയും, ജനറൽ സെക്രട്ടറി ഹബീബ് മാട്ടൂൽ എന്നിവർ ചേർന്ന് നിർവഹിച്ചു.  

  നവംബർ ആദ്യ വാരത്തിൽ നാഷനൽ തലത്തിൽ സാഹിത്യോത്സവ് നടക്കും. ഓരോ ഘടകത്തിൽ നിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥിക്കാണ് തൊട്ടു മുകളിലെ ഘടകത്തിൽ മത്സരിക്കാൻ അവസരമുണ്ടാവുക. ബഡ്സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

ക്യാംപസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാൻ വിദ്യാർഥികൾക്ക് അവസരം ഉണ്ട്.  നവംബർ ആദ്യ വാരത്തിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ മേളയും പുസ്തക ചർച്ചയും കലാ സംവാദവും നടക്കും

English Summary:

Bahrain Literary Festival: Announced in Madinah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com